ആയൂർവ്വേദ ഡിസ്പെൻസറിക്ക് വൈസ് മെൻ ക്ലബ്ബ് സാനിറ്റേഷൻ കിറ്റുകൾ നല്കി.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി:വൈസ് മെൻസ് ക്ലബ്ബ് ചൂണ്ടി യൂണിറ്റ് പൂതൃക്ക ഗവ: ആയൂർവേദ ഡിസ്പെൻസറിക്ക് സാനിറ്റേഷൻ കിറ്റുകൾ നല്കി. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവകളടങ്ങുന്ന കിറ്റുകളാണ് നൽകിയത്. വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് പി.എം.മിഥുൻ രാജ് ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ: ഇന്ദു ആൻ സ്കറിയക്ക് കിറ്റുകൾ കൈമാറി. വൈസ് മെൻ ക്ലബ്ബ് മെമ്പർമാരായ വി.വി. ലാവോസ്, എസ്. ശ്രീനാഥ്, ഗീത ലാവോസ് ആശുപത്രി ജീവനക്കാരി പി.കെ.ശാന്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Back to top button
error: Content is protected !!