കോതമംഗലം
കാട്ടാന ശല്യം രൂക്ഷമായി കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മേഖല

കോതമംഗലം: കാട്ടാന ശല്യം രൂക്ഷമായി കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മേഖല. കാട്ടാന കൂട്ടം വടക്കുംഭാഗം പുല്ലുവഴിച്ചാലിലെ തെക്കനാട്ട് രവി ടി.ജി എന്ന കര്‍ഷകന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകളാണ് കാട്ടാന നശിപ്പിച്ചത്. കുല വെട്ടാറായതും കുലക്കാറയതുമായ വാഴകളാണ് മൂന്നോളം വരുന്ന കാട്ടാന കൂട്ടം നശിപ്പിച്ചത്. കൃഷിയിടത്തിലെ റബ്ബറും പ്ലാവും കപ്പയുമെല്ലാം കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഈ മേഖലയില്‍ കാട്ടാന ഇറങ്ങി കൃഷി നാശം വരുത്തിയിരിക്കുന്നത്.