വൈസ്മെൻ ഇന്റർനാഷണലിന്റെ റീജേണൽ കൺവൻഷൻ നടത്തി

കോലഞ്ചേരി: വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ റീജിയണലിന്റെ 2023 -24 വർഷത്തെ റീജേണൽ ഡയറക്ടർ ആയി സുനിൽ ജോണിനെ കോലഞ്ചേരി പെറ്റ്റോസ് കൺവൻഷൻ നടന്ന റീജേണൽ കൺവൻഷനിൽ വച്ച് തെരഞ്ഞെടുത്തു.   മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്‌ അംഗവും, മൂവാറ്റുപുഴ മാറാടി കാവിലക്കുടി കുടുംബാഗമാണ് സുനിൽ ജോൺ, യോഗത്തിൽ 2021 – 22 വർഷത്തെ റീജേണൽ ഡയറക്ടർ സന്തോഷ് ജോർജ് അധ്യക്ഷത  വഹിച്ചു. 2022 – 23 വർഷത്തെ റീജേണൽ ഡയറക്ടർ ജോസ് അമ്പാട്ട് , റിജേണൽ സെക്രട്ടറി ഡോ. ടെറി തോമസടക്കം ഇന്റർനാഷണൽ ഏരിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു .ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. ജോസ് വള്ളോത്താണ് റീജേണൽ ഡയറക്ടറെ പ്രഖ്യാപിച്ചത് . ഇടുക്കി , എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന നൂറ്റിയമ്പതോളം വൈസ്മെൻ ക്ലബ്ബുകൾ ഉൾപ്പെടുന്നതാണ് മിസ് വെസ്റ്റ് ഇൻഡ്യ റീജേൺ സൗജന്യ ഡയാലിസിനായി ഏഴ് ഡയലീസ് മെഷനുകളും , നാപ്പത്തിയേഴ് വീടുകൾ നിർമ്മിച്ചു നൽകിയതടക്കം മൂന്നരക്കോടി രൂപയുടെ സാമൂഹിക സേവനം ആണ് നടപ്പു വർഷത്തിൽ പ്രസ്ഥാനം നടത്തിയത്.

Back to top button
error: Content is protected !!