കി​ണ​റ്റിനിന്ന് ക​യ​റു​ന്ന​തി​നി​ടെ ത​ള​ർ​ന്നു വീ​ണ ഗൃ​ഹ​നാ​ഥ​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കിഴക്കമ്പലം: കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ തളര്‍ന്നു വീണ ഗൃഹനാഥനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. നെല്ലാട് കുന്നുകുരുടി ചേലാട് മോനു പോളാണ് സ്വന്തം കിണര്‍ വൃത്തിയാക്കിയശേഷം തിരിച്ച് കയറി മുകളിലെത്താറായപ്പോള്‍ കൈകള്‍ തളര്‍ന്ന് 30 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഉടന്‍ പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്.അസൈനാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.എസ്.സുനില്‍കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ എന്‍.ടി.ബാലന്‍, സജ്ജുമോഹന്‍, വി.കെ.വിനോയ്, എസ്.ഷൈജു, ആര്‍.വിജയരാജ്, നിഥിന്‍ ദിലീപ്, എസ്.അഖില്‍, എസ്. അനില്‍കുമാര്‍, കെ.സുനില്‍കുമാര്‍, കെ.കെ.രാജു എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

 

Back to top button
error: Content is protected !!