വീൽ ചെയറിൽ ഇരിക്കുന്ന ധന്യയെ ജീവിത പങ്കാളിയാക്കി ഗോപകുമാർ.മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികളുടെ കല്യാണചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു …..

 

മൂവാറ്റുപുഴ:തളർന്നുപോവുകയല്ല ധന്യയുടെ ജീവിതം ഇനി തളിരിടുകയാണ് ഗോപകുമാറിനൊപ്പം.തന്റെ ജീവിതം മുഴുവൻ ഇനി വീൽ ചെയറിലായിരിക്കുമെന്ന് കരുതിയിരുന്ന ധന്യയുടെ കരം ജീവിതാന്ത്യം വരെയും ചേർത്തു പിടിക്കാൻ തയ്യാറായ ലോട്ടറി വില്പനതൊഴിലാളിയായ ഗോപകുമാറാണ് ഇപ്പോൾ താരം. ആരക്കുഴ ഇഞ്ചിക്കണ്ടത്തിൽ സെൽവരാജിന്റെ മകൻ ഗോപകുമാറും ,മൂവാറ്റുപുഴ ഗവ മോഡൽഹൈ സ്കൂളിന് സമീപം പുറമടത്തോട്ടത്തിൽ ഗോപിനാഥന്റെ മകൾ ധന്യയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 26 ന് ആയിരുന്നു.അഖിൽ പോ ഫോട്ടോഗ്രാഫി പകർത്തിയ ഇവരുടെ കല്യാണചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

പത്തൊൻപതാം വയസ്സിൽ അങ്കമാലിയിൽ ഒപ്‌റ്റോമെട്രിക്ക് പഠിക്കുമ്പോളായിരുന്നു വിധിയെന്നപോലെ ധന്യയ്ക്ക് നട്ടെല്ലിന് ട്യൂമർ പിടിപെടുന്നത്.തുടർന്ന് പാതി ശരീരം തളർന്നെങ്കിലും മനസ് തളരാതെ മുന്നേറി.ചികിത്സയെത്തുടർന്ന് പഠനം പാതിവഴിയിൽ മുടങ്ങി.പിന്നീട് ഇടവേളകളിലും മറ്റുമായി വർഷങ്ങൾ ക്കുശേഷം പഠനം പുനരാരംഭിച്ചു.എം.ജി സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിന് ബിരുദവും ,ബിരുധാനതാനന്തര ബിരുദവും നേടി.തണൽ -ഫ്രീഡം ഓൺ വീൽസ് എന്ന കൂട്ടായ്മയിൽ പ്രധാനഗായിക കൂടിയാണ്.കൂടാതെ വീട്ടിൽ വിദ്യാർത്ഥികൾക്ക്അബാക്കസ് പരിശീലനം നൽക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യമാണ് ദൈവം സാധിച്ചുതന്നത് എന്ന് ധന്യ മുവാറ്റുപുഴന്യൂസിനോട് പറഞ്ഞു. വിധിക്ക് മുന്നിൽ തോൽക്കാത്ത ദമ്പതികൾക്ക് സ്നേഹാശംസകൾ നേർന്ന് മലയാളി സമൂഹം ഈ നവദമ്പതികളെ
ഏറ്റെടുത്തിരിക്കുകയാണ്.

Back to top button
error: Content is protected !!