ഡീന്‍ കുര്യാക്കോസിന് മൂവാറ്റുപുഴയില്‍ സ്വീകരണം

മൂവാറ്റുപുഴ: നിയുക്ത ലോക്‌സഭ അംഗം ഡീന്‍ കുര്യാക്കോസിന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. മണ്ഡല അതിര്‍ത്തിയായ അച്ചന്‍ കവലയില്‍ നിന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഡീന്‍ കുര്യാക്കോസിനെ സ്വീകരിച്ചു. വാഴക്കുളം, ആവോലി, മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, നഗരസഭ കാര്യാലയത്തിന് മുന്‍വശം, വെള്ളൂര്‍ക്കുന്നം, കീച്ചേരിപ്പടി എന്നിവിടങ്ങളില്‍ ജനങ്ങളെ കണ്ട് ഡീന്‍ കുര്യാക്കോസ് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മുളവൂര്‍ പെരുമറ്റത്ത് സമാപിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, കെ.എം സലിം, പി.എം അമീര്‍ അലി, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, സാബു ജോണ്‍, സുഭാഷ് കടയ്‌ക്കോട്, പി.എ ബഷീര്‍, പി.പി എല്‍ദോസ്, കെ.ഒ ജോര്‍ജ്, ബിനോ കെ ചെറിയാന്‍, എന്‍ രമേശ്, ജോളി മോന്‍ ചൂണ്ടയില്‍, ഷാന്‍ പ്ലാക്കുടി, ഷിബു പരീക്കന്‍, പി.എം അബുബക്കര്‍, കബീര്‍ പൂക്കടശേരി, ആന്‍സി ജോസ്, ഷെല്‍മി ജോണ്‍സ്, ജോയ്‌സ് മേരി ആന്റണി, എല്‍ദോ ബാബു വട്ടക്കാവില്‍, സമീര്‍ കോണിക്കന്‍, അരുണ്‍ വര്‍ഗീസ്, ലിയോ മൂലേക്കുടിയില്‍, റിയാദ് വി.എം, നൗഷാദ് മായിക്കനാടന്‍, എം.എച്ച് അലി, അഷ്റഫ് കുന്നുംപുറം, ഷെഫാന്‍ വി.എസ്, ആശ ജിമ്മി, എ.പി സജി, അമല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!