കോതമംഗലം

ആരോഗ്യത്തിനായി ഓട്ടം ശീലമാക്കുക…. മാരത്തോൺ നടത്തി.

 

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്‌സ് വിഭാഗവും, കേരള മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് മാരത്തോൺ നടത്തി. ആരോഗ്യത്തിന് ഓട്ടം ജീവിത ശീലമാക്കുക എന്ന സന്ദേശം ഉൾക്കൊണ്ട്‌ കൊണ്ട് നിങ്ങളുടെ ജീവിതത്തിനായി ഓടുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എം എ. കോളേജിലെ കോമേഴ്‌സ് വിഭാഗത്തിലെ എല്ലാ അധ്യാപകരും, വിദ്യാർത്ഥികളും ഈ ഓട്ടത്തിൽ പങ്കെടുത്തു . എം. എ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ഫ്ലാഗ് ഓഫ്‌ ചെയ്തു. കോളേജിൽ നിന്ന് ആരംഭിച്ച ഓട്ടം കോഴിപ്പിള്ളി പാർക്കിലെത്തി തിരികെ കോളേജിലേക്ക് മടങ്ങുന്നവിധമാണ് ക്രമീകരിച്ചത് .കോമേഴ്‌സ് വിഭാഗം മേധാവി ഡോ ഡയാന ആൻ ഐസക് നേതൃത്വം നൽകി

Back to top button
error: Content is protected !!
Close