പിണ്ടിമനയിലും തണ്ണീര്‍മത്തന്‍ വസന്തം

പിണ്ടിമന: പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ഭൂതത്താന്‍കെട്ടില്‍ തണ്ണിമത്തന്‍ കൃഷിയില്‍ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കര്‍ഷകന്‍ സ്വന്തമായ ഒരേക്കര്‍ കൃഷിയിടത്തില്‍ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. തണ്ണിമത്തന്‍ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. പത്ത് കിലോഗ്രാമിന് മുകളില്‍ തൂക്കമുള്ള തണ്ണിമത്തന്‍ കാര്‍ഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാര്‍ക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തന്‍ കൃഷിക്ക് പുറമെ പച്ചക്കറികള്‍, പൈനാപ്പിള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങി വിവിധ കൃഷികളും പൗലോസ് ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകര്‍ക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്. അടുത്ത വര്‍ഷം മുതല്‍ പഞ്ചായത്തില്‍ വിവിധയിനം തണ്ണിമത്തന്‍ കൃഷി കൂടുതല്‍ വ്യാപിപ്പിച്ച് തണ്ണിമത്തന്‍ കൃഷി കൂട്ടങ്ങള്‍ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തന്‍ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിന്‍സ്, കര്‍ഷകന്‍ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!