കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ കൃ​ഷി​ഭ​വ​നു സ​മീ​പം വെ​ള്ള​ക്കെ​ട്ട് രൂക്ഷമാകുന്നു

കൂത്താട്ടുകുളം: മാര്‍ക്കറ്റ് റോഡില്‍ കൃഷിഭവന് സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു. മഴ ആരംഭിച്ചതോടെ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകി നീങ്ങാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. അഞ്ചു മിനിറ്റ് നേരം തുടര്‍ച്ചയായി മഴപെയ്താല്‍ ഈ ഭാഗം പൂര്‍ണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. ഇതോടെ ഇതുവഴിയുള്ള യാത്ര വളരെയധികം ദുഷ്‌കരമാണ്. വെള്ളക്കെട്ട് മൂലം ഏറെ പ്രയാസപ്പെടുന്നത് കാല്‍നടയാത്രക്കാരും പ്രദേശത്തെ വ്യാപാരികളുമാണ്. വെള്ളം ക്രമാതീതമായി വര്‍ധിക്കുന്നതോടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡിലെ വെള്ളം സമീപത്തെ കടകളിലേക്കും കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്കും തെറിക്കുന്ന സ്ഥിതിയാണുള്ളത്. ശക്തമായ മഴ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ റോഡില്‍ തുടര്‍ച്ചയായി വെള്ളക്കെട്ട് രൂപപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Back to top button
error: Content is protected !!