മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടും: ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍

മൂവാറ്റുപുഴ: മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ മഴക്കാലത്തിന് മുമ്പേ ഉണ്ടാകുന്ന വെള്ളക്കെട്ട് കാലവര്‍ഷം കൂടി എത്തിച്ചേരുന്നതോടെ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടത്തിന്റെ അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള ദുരന്തം ഒഴിവാക്കുന്നതിന് ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അരുണ്‍ പി മോഹന്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!