കിണര്‍ ക്ലോറിനേഷന്‍ നടത്തി

പല്ലാരിമംഗലം: പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക് എന്ന സന്ദേശമുയര്‍ത്തി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ജലജന്യരോഗ പ്രതിരോധത്തിന്റെ ഭാഗമായുള്ള കിണര്‍ ക്ലോറിനേഷന്‍ പദ്ധതിക്ക് പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ജലജന്യ സാംക്രമിക രോഗങ്ങളായ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവയെ ചെറുക്കുന്നതിനാണ് കുടിവെള്ള ശ്രോദസ്സുകള്‍ അണുവിമുക്തമാക്കുന്നത്. ആശാ വര്‍ക്കര്‍ മേരി ഏലിയാസ്, അങ്കണവാട ി വര്‍ക്കര്‍ കെ പി നിസാമോള്‍, ഹെല്‍പ്പര്‍ ജിസ്‌ന ഷാഫി, എം എം ഷെബി എന്നിവര്‍ വാര്‍ഡിലെ ക്ലോറിനേഷന്‍ പരിപാടിക്ക്നേതൃത്വംനല്‍കി.

 

Back to top button
error: Content is protected !!