മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു

മൂവാറ്റുപുഴ: മഴ കനത്തതോടെ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ത്രിവേണി സംഗമം മുതല്‍ മുതല്‍ ലതാ പാലം വരെയുള്ള പുഴയോര നടപ്പാതകളും കുളികടവുകളും വെള്ളത്തില്‍ മുങ്ങി. മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതും കനത്തമഴയും ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമായി. മഴകനത്താല്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. മലയോര മേഖലയില്‍ കനത്തമഴ തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാകും. നിലവില്‍ പ്രളയ ഭീതി നിലനിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തിലെ വെള്ളൂര്‍ക്കുന്നം കടവില്‍ ഏതാനും നടകളൊഴിച്ചാല്‍ ബാക്കിയെല്ലാം വെള്ളത്തിനടിയിലായി. കഴിഞ്ഞ മഹാപ്രപളയത്തില്‍ മൂവാറ്റുപുഴയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ റവന്യു വകുപ്പം, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളും കനത്ത ജാഗ്രതയിലാണ്. അഗ്‌നിരക്ഷാസേനയും പോലീസും സന്നദ്ധസംഘടനകളും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Back to top button
error: Content is protected !!