മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് താഴ്ന്നു: ചെളിയില്‍ മുങ്ങി പുഴയോര നടപ്പാത

മൂവാറ്റുപുഴ: കനത്ത മഴയ്ക്ക് ശമനമായതോടെ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് താഴ്ന്നു. മഴ കുറഞ്ഞതോടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പുഴയോര നടപ്പതയില്‍ നിന്നും വെള്ളമിറങ്ങി. കാലവര്‍ഷം ശക്തമാവുകയും പുഴ നിറഞ്ഞ് ഒഴുകുകയും ചെയ്യുന്ന ദിവസങ്ങളില്‍ പുഴയോര നടപ്പാത വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ രണ്ടു ദിവസമായി മഴ ശമിച്ചതോടെ പുഴയിലെ ജലനിരപ്പ്് താഴുകയും പുഴയോര നടപ്പാതയില്‍ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്തു. ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പുഴയോര നടപ്പാതയില്‍ അടിഞ്ഞുകുടിയ ചെളിയും മറ്റ് മാലിന്യങ്ങളും മൂലം ജനങ്ങള്‍ക്ക് ഇപ്പോള്‍ നടപ്പാതയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. പ്രഭാത സവാരിക്കും സായാഹ്നസവാരിക്കും പുഴയോര നടപ്പാതയില്‍ നിത്യേന ഓട്ടേറെ പേരാണ് എത്തികൊണ്ടിരുന്നത്. എന്നാല്‍ വെള്ളക്കെട്ടില്‍ അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കംചെയ്യാത്തതിനാല്‍ ഇപ്പോള്‍ ആരും ഇവിടെ എത്താതെയായി. നടപ്പാതയിലെ വഴിവിളക്കുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമയതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറിയിരിക്കുന്നു. മഴ മാറി നില്‍ക്കുകയും പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ പുഴയുടെ സമീപത്ത് താമസിക്കുന്നവരുടെ വലിയ ഒരു ആശങ്കയാണ്ഒഴിഞ്ഞത്.

Back to top button
error: Content is protected !!