ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി; ധവളപത്രം പുറത്തിറക്കണം: ഹൈബി ഈഡൻ എം പി.

 

എറണാകുളം: കേരളത്തിൻ്റെ കുടിവെള്ള വിതരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു കൊണ്ടിരുന്ന കേരള ജല അതോറിറ്റിയെ സാമ്പത്തികമായി ഞെരിച്ച് ഇല്ലാതാക്കി സ്വകാര്യ മേഖലയ്ക്ക് കടന്നു കയറാറുള്ള അവസരം ഒരുക്കാൻ ശ്രമിക്കുന്ന ഇടത് സർക്കാർ നയം അടിയന്തിരമായി ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിൻ്റെ ആസ്തി ബാദ്ധ്യതകൾ പൊതുജന സമക്ഷം ബോധ്യപ്പെടുത്താൻ ധവളപത്രം പുറത്തിറക്കണമെന്നും ഹൈബി ഈഡൻ എം പി ആവശ്യപ്പെട്ടു.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പതിനെട്ടാം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിനനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ജലജീവൻ മിഷൻ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജല അതോറിറ്റിയിലെ പിൻവാതിൽ നിയമനങ്ങൾ നിർത്തലാക്കി, ഒഴിവുള്ള തസ്തികകൾ പി എസ് സി അല്ലെങ്കിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ടിഎസ് സുബേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിലെ കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തി ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് പി ടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് കെ ആർ മഹേഷ് അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡണ്ട് ടി ജെ വിനോദ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ഐ എൻ ടി യു സി പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി, കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ്, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അനിൽ, വി എൻ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എം ജെ മാർട്ടിൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ബി രാഗേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ജോമോൻ ജോൺ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ അനിൽകുമാർ, സംസ്ഥാന ട്രഷറർ പി ബിജു, സംസ്ഥാന സെക്രട്ടറിമാരായ പി അബ്ബാസ്, ടി പി സഞ്ജയ്, വിനോദ് എരവിൽ, സംസ്ഥാന ഭാരവാഹികളായ വി വിനോദ് കുമാർ, പി എസ് ഷാജി, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ടി എസ് ഷൈജു, സംസ്ഥാന കൗൺസിൽ അംഗം കെ എസ് സുരേഷ്, വനിതാ ഫോറം കൺവീനർ ടി കെ ഷാനിദ, ജില്ലാ ഭാരവാഹികളായ ഇ ടി രാധാകൃഷ്ണൻ, അബ്ദുൾ അസീസ്, അഭിലാഷ് എസ്, വർഗ്ഗീസ് വിജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Back to top button
error: Content is protected !!