മൂവാറ്റുപുഴ

മാലിന്യ നിക്ഷേപം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

 

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഊറ്റകുഴി , കല്‍ചിറ തോട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയെന്ന പരാതിയെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പായിപ്ര പഞ്ചായത്തിലെ രണ്ട് മൂന്ന് വാര്‍ഡുകളിലൂടെ ഒഴുകുന്ന ഊറ്റകുഴി കല്‍ചിറ തോടിലേയ്ക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ മൂന്നാം വാര്‍ഡ് മെമ്പര്‍ റെജീന ഷിഹാജ് പരാതി നല്‍കിയതിനേ തുടര്‍ന്നാണ് പരിശോധന. തോടിന് ഇരുകരകളിലുമുള്ള വിവിധ കിണറുകളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും വിവിധ കമ്പനികളില്‍ പരിശോധന നടത്തുകയും തോടിേേലയ്ക്ക് മാലിന്യം ഒഴുക്കുന്ന കമ്പനികളിലും സ്വകാര്യ വിക്തികളുടെ സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തി.                                                                                         ഊറ്റകുഴി , കല്‍ചിറ തോടിന് മുകള്‍ ഭാഗത്തും ഇരുകരകളിലുമുള്ള വ്യവസായശാലകളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ തോട്ടിലേക്ക് തുറന്ന് വിടുന്നതിനാലാണ് തോട് മാലിന്യ കേന്ദ്രമായി മാറിയത്. കമ്പനി മാലിന്യത്തിനുപുറമെ വ്യസായ കേന്ദ്രങ്ങളില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാലികളുടെ കക്കൂസ് മാലിന്യങ്ങളും തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ഒരുകാലത്ത് ശുദ്ധജലം ഒഴുകിയിരുന്ന തോട് ഇന്ന് കറുത്ത ദ്രാവക രൂപത്തിലുള്ള വെള്ളമാണ് ഒഴുകുന്നത്. ഇതോടെ സമീപത്തെ കിണറുകളിലെ കുടിവെള്ളം അടയ്ക്കം മലിനമായികഴിഞ്ഞു. മാത്രമല്ല തോട്ടില്‍ കുളിച്ചാലും കിണറുവെള്ളം എടുത്ത് കുളിച്ചാലും ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുകയാണന്നും കുളികഴിയുമ്പോഴേക്കും ശരീരം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുക പതിവായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇലാഹിയ കോളേജിന് സമീപത്തുനിന്നും ആരംഭിക്കുന്ന ഊറ്റകുഴിതോട് പായിപ്ര തമ്പലതോട്ടിനട്ടിലെ കല്‍ചിറയില്‍ പതിച്ചശേഷം മുളവൂര്‍ തോട്ടിലൂടെ ഒഴുകി മൂവാറ്റുപുഴയാറില്‍ ലയിക്കും. തോടിന് സമീപത്തായി നിരവധി പ്ലൈവുഡ് കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളില്‍ നിന്നുള്ള മാലിന്യങ്ങളും കമ്പനി തൊഴിലാളികളായ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടത്തിലെ കക്കൂസ് മാലിന്യങ്ങളുമാണ് തോട്ടില്‍ നിക്ഷേപിക്കുന്നത്. മഴശക്തിയായതോടെയാണ് മാലിന്യങ്ങള്‍ ഒഴുകി താഴ്ന്ന പ്രദേശത്തേക്ക് എത്താന്‍ തുടങ്ങിയത് . പ്രദേശ വാസികളുടെ പരാതിയെ തുടര്‍ന്ന വാര്‍ഡ് മെമ്പര്‍ റെജീന ഷിഹാജ് തോട് സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്കും, ആരോഗ്യ വിഭാഗത്തിനും, മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കിയത്. വേനല്‍ കാലത്തും ജലസമൃദ്ധമായ ഊറ്റകുഴി , കല്‍ചിറ തോടിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനായി തോടിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസായിരുന്ന ഊറ്റകുഴി , കല്‍ചിറ തോട് സംരക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമെന്നും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍ പറഞ്ഞു.

Back to top button
error: Content is protected !!