നടുക്കരയിൽ മാലിന്യ സംഭരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

വാഴക്കുളം: നടുക്കരയിൽ മാലിന്യ സംഭരണകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

ആവോലി പഞ്ചായത്തിലെ വിവിധ വീടുകളിലെയും സ്ഥാപനങ്ങളിലെയും ശുചിയാക്കിയ പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.

വീടുകളിൽ നിന്ന് മാസം തോറും വരിസംഖ്യ ഈടാക്കി ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കളാണ് ഇവിടെ ശേഖരിക്കുന്നത്.ഇവിടെ ഇതു തരം തിരിച്ച് ബ്ലോക്ക് ഓഫീസിലെത്തിച്ച് പൊടിയാക്കി പുനരുപയോഗത്തിനായി വേർതിരിക്കുകയാണ്.കഴിഞ്ഞ മാസം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി ഹരിത കർമസേന ഇവ ശേഖരിച്ച് വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്നു.എന്നാൽ ഒമ്പതാം വാർഡ് ഉൾപ്പെടുന്ന നടുക്കരയിലെ പഞ്ചായത്തു വക സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം തുടങ്ങുന്നതു സംബന്ധിച്ച് പ്രാദേശിക എതിർപ്പായിരുന്നു.

പ്രദേശവാസികളായ വോട്ടർമാർ പഞ്ചായത്തു തീരുമാനത്തിനെതിരേ പ്രത്യേക ഗ്രാമസഭ വിളിപ്പിച്ചെങ്കിലും സഭ ചേരാൻ ക്വാറമില്ലാതെ യോഗം പിരിച്ചുവിടുകയായിരുന്നു.ഇന്നലെ സംഭരണ കേന്ദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യവുമായി വാഹനമെത്തിയപ്പോൾ പ്രദേശവാസികളായ ചിലർ എതിർപ്പുമായി വന്ന് വാഹനം തടയാൻ ശ്രമിച്ചു.

തുടർന്ന് അധികൃതർ പോലീസിനെ വിളിച്ചതോടെ ഇവർ പിന്മാറുകയായിരുന്നു.

ഫോട്ടോ:

ആവോലി പഞ്ചായത്ത് ഒമ്പതാം വാർഡിലെ

നടുക്കരയിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചപ്പോൾ.

Back to top button
error: Content is protected !!