മൂവാറ്റുപുഴ

മാലിന്യ രഹിത തെരുവുകള്‍: മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൂവാറ്റുപുഴ: മാലിന്യ രഹിത തെരുവുകള്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 21ആം വാര്‍ഡില്‍ സബ്ജയില്‍ മുതല്‍ എസ്എന്‍ഡിപി ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. നഗരസഭാ ചെയര്‍മാന്‍ പിപി എല്‍ദോസ് ഉദ്ഘാടനം ചെയ്ത ‘മാലിന്യ രഹിത തെരുവുകള്‍’ എന്ന പദ്ധതിയുടെ ഭാഗമായിയാണ് പ്രവര്‍ത്തനം. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ക്രിസ് ഗ്ലോബലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെയര്‍മാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എം അബ്ദുല്‍ സലാം, ആരോഗ്യ വിഭാഗം ഉദ്യഗസ്ഥര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സഹദേവന്‍ ഇ.കെ, വാര്‍ഡ് സാനിറ്റേസിഷന്‍ ചുമതലയുള്ള ഷീജ ടി.കെ, യാര്‍ഡിന്റെ ചുമതലയുള്ള ബിന്ദു രാമചന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം. ഇനിമുതല്‍ 21-ാം വാര്‍ഡില്‍ മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതല്ല. ഇവിടെ മാലിന്യ നിക്ഷേപം അനുവദനീയമല്ല. മാലിന്യം നിക്ഷേപിക്കുന്നവരുടെ മേല്‍ നഗരസഭ പിഴ ചുമത്തും. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക, തെരുവുകളുടെ ഇരുവശങ്ങളും വൃത്തിയാക്കി മാലിന്യനിക്ഷേപം തടയുക, ബോധവല്‍കരുണ ബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡിന്റെ ഇരുവശവും ചെടികള്‍ നട്ടുപിടിപ്പിക്കുകതുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9496002423

 

Back to top button
error: Content is protected !!