മണ്ണൂർ, തൃക്കളത്തൂർ ഭാഗങ്ങളിലെ ഓടകളിൽ മാലിന്യം തള്ളുന്നത് വീണ്ടും പതിവാകുന്നു.

 

മൂവാറ്റുപുഴ: മണ്ണൂർ, തൃക്കളത്തൂർ ഭാഗങ്ങളിലെ ഓടകളിൽ മാലിന്യം തള്ളുന്നത് വീണ്ടും പതിവാകുന്നു. രാത്രി സമയത്താണ് മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത്. ഇന്നലെ രാത്രി മണ്ണൂർ തിരുനിലം ബസ് സ്റ്റോപ്പിന് അരികിൽ ഉള്ള വാളംങ്കോട്ട് കുരിയാച്ചന്റെ വീടിന് മുന്നിലുള്ള ഓടയിൽ മാലിന്യം ഒഴുക്കി.
മാസങ്ങൾക്കു മുൻപ് ഇത്തരം സാമൂഹ്യദ്രോഹികളെ നാട്ടുകാർ ഒരുമിച്ച് തടഞ്ഞിരുന്നു. ഒരു ഇടവേളക്ക് ശേഷം ഈ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് വീണ്ടും പതിവാകുകയാണ്.

Back to top button
error: Content is protected !!