വാളകത്ത് ആട് ഫാമിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള വാഷും, ചാരായവും പിടികൂടി…

 

 

 

മൂവാറ്റുപുഴ :ആട് ഫാമിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 250 ലിറ്റർ വാഷും 1ലിറ്റർ ചാരായവും പിടികൂടി.ലോക്കഡൗണിനോട് അനുബന്ധിച്ച് വ്യാജ മദ്യത്തിനെതിരെയുള്ള അന്വേഷണങ്ങളുടെ ഭാഗമായി വാളകത്ത് നിന്നും മൂവാറ്റുപുഴ എക്സ്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.വാളകം ചക്കാലയിൽ വീട്ടിൽ സൂരജ്(41) നടത്തുന്ന ആട് ഫാമിൽ നിന്നുമാണ് മൂവാറ്റുപുഴ എക്സ്സൈസ് ഇൻസ്‌പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത് .പരിശോധന സംഘത്തിൽ
പ്രിവൻറ്റീവ് ഓഫീസർ ജോണി അഗസ്റ്റിൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ, പിഎം. കബീർ, വി എ ഷെമീർ ,ഷിജീവ് കെ.ജി, എം.റ്റി ബാബു, അനിത പിഎൻ .ഡ്രൈവർ അഫ്സൽ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

 

Back to top button
error: Content is protected !!