വാര്‍ഡ് വിഭജന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: ജനാധിപത്യ കേരള കോണ്‍ഗ്രസ്

മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വാര്‍ഡ് വിഭജന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ.കെ.സി ജോസഫ്. മൂവാറ്റുപുഴയില്‍ നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കണം. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് നൂതന പദ്ധതികളിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. യുഡിഎഫ് സംസ്ഥാനത്ത് നുണ പ്രചരണം നടത്തുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ കപട രാഷ്ട്രീയത്തിന്റെ വക്താക്കളായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ജില്ലാ പ്രസിഡന്റ് പൗലോസ് മുടക്കുംതല അധ്യക്ഷത വഹിച്ചു. മെറ്റ് ഇന്ത്യാ ചെയര്‍മാന്‍ ഫ്രാന്‍സിസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജെയിംസ് കുര്യന്‍, കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു, എന്‍.ടി കുര്യാച്ചന്‍, ഇമ്മാനുവല്‍ പാലക്കുഴി, പി.പി തങ്കച്ചന്‍, ബെസ്റ്റിന്‍ ചേറ്റൂര്‍, മിനിമോള്‍, മുഹമ്മദ് അഷ്‌കര്‍, ഷൈനി ഇമ്മാനുവല്‍, സിബി പെരിങ്ങാരപ്പിള്ളില്‍, ജോമോന്‍ ജോസ്,എം.എല്‍ ജോയി, ജസ്റ്റിന്‍ കൊച്ചുമുട്ടം, അലി നെല്ലിക്കുഴി, സത്യന്‍ പുതുമന, ജസ്റ്റിന്‍ ഓട്ടുപുരക്കല്‍, തങ്കച്ചന്‍ ആലപ്പാട്ട്, ജോര്‍ജ് കീഴെതുട്ട്, കെ.എസ് ഷൈജു, ആന്റണി പുല്ലന്‍, കെ.എസ്. എബ്രഹാം, അലക്‌സ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!