വാരപ്പെട്ടി പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം ഇളങ്ങവം ഗവ ഹൈടെക് എല്‍.പി സ്‌കൂളില്‍ നടത്തി

വാരപ്പെട്ടി: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ വാരപ്പെട്ടി പഞ്ചായത്ത് തല ഉദ്ഘാടനം ഇളങ്ങവം ഗവ ഹൈടെക് എല്‍.പി സ്‌കൂളില്‍ നടത്തി. ബലൂണ്‍, മുത്തുക്കുട, ബാഡ്ജ്, മധുര പലഹാരങ്ങള്‍ എന്നിവ നല്‍കിയാണ് നവാഗതരെ സ്വീകരിച്ചത്.വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിഫോം വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശിയും,പുസ്തക വിതരണോദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സെയ്തും, പിടിഎ ചേര്‍ന്ന് നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബിയും നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദിവ്യ സലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം.എസ് ബെന്നി, ദീപ ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷജി ബെസി, പി.പി കുട്ടന്‍, ശ്രീകല സി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഷെര്‍മി ജോര്‍ജ്ജ്, ബിആര്‍സി കോര്‍ഡിനേറ്റര്‍ റിന്‍സി ജോര്‍ജ്ജ്, പിടിഎ പ്രസിഡന്റ് സീമോന്‍ സിഎസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!