മൂവാറ്റുപുഴ

ചുറ്റുമതിൽ നിർമ്മിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൊഴിലാളി മരിച്ചു.

 

മൂവാറ്റുപുഴ: ചുറ്റുമതിൽ നിർമ്മിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. റാക്കാട് നടപ്പേൽ പൈലിയുടെ മകൻ ജോർജ്ജ് (52) ആണ് മരിച്ചത്. റാക്കാട് അഞ്ചുംകവലയിൽ പുതിയതായി ആരംഭിക്കുന്ന ഓയിൽ മില്ലിൽ സിമിന്റ് കട്ടയും,കമ്പിയും ഉപയോഗിച്ചു മതിൽ കെട്ടുന്നതിനിടയിൽ തകർന്നു വീണ് പരിക്കേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഓടിമാറാൻ ശ്രമിച്ചെങ്കിലും കട്ടകൾ ദേഹത്തുവീണു.ഇതേതുടർന്ന് രക്തം വാർന്നു പോവുകയും,കാലിന് പരിക്കേൽക്കുകയും ചെയ്ത ജോർജിനെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. നാളുകളായി കരൾ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.
ഭാര്യ : ജാൻസി കടാതി പുതിയമറ്റത്തിൽ കുടുംബാംഗമാണ്.
മകൾ : അലീന ജോർജ്- നഴ്സിങ് വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ (28-10-2020) ബുധനാഴ്ച 3 മണിക്ക് റാക്കാട് സെന്റ് മേരിസ് കത്തിഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ.

Back to top button
error: Content is protected !!
Close