നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കോതമംഗലം: നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ഇരുമലപ്പടി കിഴക്കേകവല ഇടപ്പാറ ഇ.എം. അലിയാര്‍ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ ഇരുമലപ്പടി പടിഞ്ഞാറെ കവലയില്‍ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിടിച്ച് തെറിപ്പിച്ച് കാറിന് മുകളിലേക്ക് വീണ് അലിയാര്‍ റോഡിലേക്ക് പതിക്കുകയായാരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അലിയാരെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ വൈകിട്ടോടെ മരിച്ചു. കബറടക്കം നടത്തി. ഭാര്യ: റഷീദ. മക്കള്‍: ഡോ. മുഹ്‌സിന, മുബാരിസ് (വിദ്യാര്‍ഥി)

Back to top button
error: Content is protected !!