വര്‍ണ്ണക്കൂടാരം പ്രീപ്രൈമറി പാര്‍ക്കിന് മൂവാറ്റുപുഴയില്‍ തുടക്കം

 

മൂവാറ്റുപുഴ: കളികളിലൂടെ പഠനം ആയാസരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന വര്‍ണ്ണക്കൂടാരം പ്രീപ്രൈമറി പാര്‍ക്കിന് നഗരസഭയില്‍ തുടക്കമായി. നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 13 ആശയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് കളികളിലൂടെ പഠനം ആസ്വാദ്യം ആക്കും. വാഴപ്പിള്ളി ജെ.ബി. സ്‌കൂളിലാണ് ആദ്യ ഘട്ടത്തില്‍ വര്‍ണ്ണ കൂടാരത്തിന് തുടക്കമിടുന്നത്. ഇതോടനുബന്ധിച്ചുള്ള പ്രീ പ്രൈമറി പാര്‍ക്കിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി. ആനി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ്, ജെ.ബി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്് സി.എച്ച്. ശിഹാബ്, എം.പി.ടി.എ. പ്രസിഡന്റ് ആതിര ഹരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ണകൂടാരത്തിന്റെ ഭാഗമായി ഗണിതം, ഭാഷ, കളികള്‍, ചിത്രരചന, ബുദ്ധിവികാസത്തിന് ഉതകുന്ന കളി ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവ സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ 10 ലക്ഷം രൂപയും എസ്.എസ്.കെ യുടെ ഒരു ലക്ഷം രൂപയും അടക്കം 11 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികളും ഇതിനകം പൂര്‍ത്തിയായി.

 

 

Back to top button
error: Content is protected !!