പൂതൃക്ക ആയൂർവ്വേദ ഡിസ്‌പെൻസറിയിൽ വയോരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കോലഞ്ചേരി : പൂതൃക്ക ആയൂർവേദ ആശുപത്രിയിൽ60 വയസ്സിൽ മുകളിൽ പ്രായമായവർക്ക് സൗജന്യമായി ആയൂർവേദ മരുന്നുകൾ നൽകുന്ന വയോ രക്ഷാ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി പി വറുഗ്ഗീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ബിജു കെ ജോർജ്ജ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് കുമ്മണ്ണൂർ,ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ബിന്ദു ജയൻ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഇന്ദു ആൻ സ്കറിയ, പഞ്ചായത്തംഗങ്ങളായ രാജൻ റ്റി വി , നിഷ സജീവ്, ജോണി എം ഐ , ശോഭന സാലിഭൻ , മോൻസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു

Back to top button
error: Content is protected !!