തെല്ലും ആവേശം ചോരാതെ വി.പി.സജീന്ദ്രൻ്റെ പൂതൃക്ക മണ്ഡലം പര്യടനം അവസാനിച്ചു

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: കഠിന വെയിലിലും തെല്ലും ആവേശം ചോരാതെ യു.ഡി.എഫ് സാരഥി വി.പി.സജീന്ദ്രൻ്റെ പൂതൃക്ക മണ്ഡലം വാഹനം പര്യടനം അവസാനിച്ചു. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കോലഞ്ചേരി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടന പരിപാടി കറുകപ്പിള്ളി,തമ്മാനിമറ്റം, പാലയ്ക്കാമറ്റം, കിങ്ങിണിമറ്റം, പത്താമയിൽ, പൂതൃക്ക, കുടകുത്തി, കുറിഞ്ഞി, മലേക്കുരിശ്, പരിയാരം ലക്ഷംവീട്, വട്ടേക്കാട്ട് മല, ചോയിക്കര മുകൾ കോളനി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ചൂണ്ടിയിൽ സമാപിച്ചു. കക്കാട്ട് പാറയിലെ തുമ്പേക്കടയിൽ വച്ച് മുൻ കേന്ദ്ര മന്ത്രി മുനിയപ്പ സ്ഥാനാർത്ഥിക്കായി പ്രചരണത്തിലേർപ്പെട്ടു. “ധീര രക്തസാക്ഷികൾ ഇനിയും മരിക്കുന്നില്ല” എന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് വന്ന് ഉദ്ഘാടനം നിർവ്വഹിച്ച ചൂണ്ടി ചോയിക്കര മുഗൾ കോളനിയിൽ സ്ഥാപിച്ച സ്തൂപത്തിൽ യു.ഡി.എഫ് സാരഥി വി .പി. സജീന്ദ്രൻ പുഷ്പങ്ങൾ അർപ്പിച്ചു. മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലും കടന്ന് ചെന്ന് വോട്ടർമാരുടെ ഹൃദയം കവർന്ന വാഹന പര്യടനം ഉച്ചയ്ക്ക് 2 മണിയോടെ ചൂണ്ടിയിലെത്തുമ്പോഴും യു.ഡി.എഫ് ആവേശം അലതല്ലുകയായിരുന്നു. മണ്ഡലം പ്രസിഡൻ്റ് എം.എസ്.എബ്രഹാം, നിബു.കെ.കുര്യാക്കോസ്, സുജിത്ത് പോൾ, ബിനീഷ് പുല്യാട്ടേൽ, നെച്ചി തമ്പി, എൻ.എൻ. രാജൻ,രജ്ഞിത്ത് പോൾ, അനി ബെൻ കുന്നത്ത്, ടി.പി.വർഗീസ്, പോൾ വി.തോമസ്, ഹേമലത രവി, തമ്പി ചേലോടത്തിൽ, നിഷ സജീവ്, എം .എസ്. മുരളീധരൻ, ജോൺ ജോസഫ്, ജെബിൻ രാജ് എം.ആർ, ലത രാജു, അഡ്വ: ബിജു കെ.ജോർജ്, എസ്.ശ്രീനാഥ്, മാത്യൂസ് കുമ്മണ്ണൂർ മിഥുൻ രാജ്, വർഗീസ് കുന്നത്ത്, ബോസ് പടിക്കാമറ്റം, എൻ.എം.കുര്യാക്കോസ് ,പ്പോൾ വി.കുന്നേൽ, അജയ് തമ്പി തുടങ്ങിയവർ സാരഥിക്കൊപ്പം അണിനിരന്നു നേതൃത്വം കൊടുത്തു.

Back to top button
error: Content is protected !!