നിശബ്ദ ദിനത്തിലും മുന്നിൽ നിന്ന് നയിച്ച് വി.പി.സജീന്ദ്രൻ…

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

കോലഞ്ചേരി: വോട്ടെടുപ്പിന് മണിക്കൂറുകൾ  മാത്രമുള്ളപ്പോഴും വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു കുന്നത്തുനാട് യു.ഡി.എഫ് സാരഥി വി. പി.സജീന്ദ്രൻ. ഇന്നലെ  പുലർച്ചെ മുതൽ  അവസാനവട്ട കണക്കുകൂട്ടലുകളിലും സൗഹൃദ സന്ദർശനങ്ങളിലുമായി തിരക്കിൽ തന്നെയായിരുന്നു വി.പി.സജീന്ദ്രൻ.ഒരു പതിറ്റാണ്ടിൻ്റെ ഹൃദയബന്ധം വോട്ടായി മാറുമെന്ന് ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫും സാരഥിയും.മണ്ഡലത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലൂടെയും യു.ഡി.എഫ് ബൂത്ത് ഓഫീസുകളിലൂടെയും നേരിട്ടെത്തി  പ്രവർത്തനങ്ങൾ വിലയിരുത്തി. സ്ഥാനാർത്ഥിയുടെ മണ്ഡലത്തിലെ ഓട്ടപ്രദക്ഷിണം യു.ഡി.ക്യാമ്പിനും ആവേശമേകി. ഹാട്രിക്ക് വിജയ നേട്ടത്തിനായി യു.ഡി.എഫ് ക്യാമ്പ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഇലക്ഷൻ കമ്മറ്റി ചെയർമാൻ സി.പി. ജോയി അറിയിച്ചു. ഇന്ന്  രാവിലെ ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ തൊണ്ടി പീടിക വിനതാ ക്ഷേമ കേന്ദ്രത്തിൽ ഭാര്യ ലേബി സജീന്ദ്രനൊപ്പം വി.പി. സജീന്ദ്രൻ വോട്ട് രേഖപ്പെടുത്തും.

Back to top button
error: Content is protected !!