വായനാദിനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ മൊബൈല്‍ ലൈബ്രറി സംഘടിപ്പിച്ച് വിഎം പബ്ലിക് സ്‌കൂള്‍

മൂവാറ്റുപുഴ: വായനാദിനത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ മൊബൈല്‍ ലൈബ്രറി സംഘടിപ്പിച്ച് വിഎം പബ്ലിക് സ്‌കൂള്‍. ബിഒസി, കച്ചേരിത്താഴം, പിഒ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ലൈബ്രറി സംഘടിപ്പിച്ചത്. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ നാവൂര്‍പരീത് വായന വാരദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിഎം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.എം അബ്ദുല്‍ റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ സരള, ചെയര്‍മാന്‍ അഷറഫ് കെ എം, മാനേജര്‍ അബ്ദുല്‍ റഷീദ് പി എം, മലയാളം വിഭാഗം അധ്യാപിക അജ്മല മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!