വിവേകാനന്ദ വിദ്യാലയത്തില്‍ വയന വാരാചരണത്തിന്റെ ഭാഗമായി വായനാ മധുരം പരിപാടി സംഘടിപ്പിച്ചു

കോതമംഗലം: വിവേകാനന്ദ വിദ്യാലയത്തില്‍ വയന വാരാചരണത്തിന്റെ ഭാഗമായി വായനാ മധുരം പരിപാടി സംഘടിപ്പിച്ചു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികളുടെ പുസ്തകോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക സമ്മാനം എന്നിവ നടന്നു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ലിജി ഭരത് ഉദ്ഘാടനം ചെയ്തു. സാഹിത്യ ക്ലബ് അംഗങ്ങളായ 30 വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. പ്രധാനാധ്യാപിക ലിനിമോള്‍. ടി.ജി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുസ്തകോത്സവ സമിതി ഡയറക്ടര്‍ അഡ്വ. എം. ശശിശങ്കര്‍ സമ്മാനവിതരണം നടത്തി. അധ്യാപികമാര്‍, മായ. എ.എന്‍, ഷീജ. കെ.എസ്, നിഷ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ കവിതലാപനം, പ്രഭാഷണം, വായനക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ രചനകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

 

Back to top button
error: Content is protected !!