ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി

കോലഞ്ചേരി: വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എസ്.പി.സി, എന്‍.സി.സി, റെഡ് ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍.എസ്.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, ഹെഡ്മിസ്ട്രസ് അനിത കെ. നായര്‍, സീനിയര്‍ അസിസ്റ്റന്റ് ജീമോള്‍ കെ. ജോര്‍ജ്, സി.പി.ഒ ഡൈജി പി. ചാക്കൊ, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എന്‍. അജില്‍ കുമാര്‍, എ.ജെ. അന്നമ്മ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!