വിശ്വകർമ്മദിനമായ സെപ്തംബർ 17-ന് ശോഭയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും…..

 

മൂവാറ്റുപുഴ :അഖില കേരളവിശ്വകർമ്മ മഹാസഭ മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനമായ സെപ്തംബർ 17 ന് ശോഭയാത്രയും സാംസ്കാരിക സമ്മേളനവും നടത്തും.ഉച്ച കഴിഞ്ഞ് ഈസ്റ്റ് മാറാടി പള്ളിക്കവലയിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കെ.കരുണാകരൻ സമാരക മന്ദിരത്തിൽ . എത്തിച്ചേരുന്നതോടെ സാംസകാരിക സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം മാത്യു കുഴലനാടൻ എംഎൽഎ നിർവഹിക്കും. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളെയും കലാകായിക പ്രതിഭകളെയും പിറവം എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് ഉപഹാരം നൽകി ആദരിക്കും. തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമുദായ അംഗങ്ങളെ ആദരിക്കൽ ,കലാ സന്ധ്യ എന്നിവയും ഉണ്ടാകും. വിശ്വകർമ്മ ദിനം വിജയകരമാക്കുവാൻ യൂണിയൻ പ്രസിഡന്റ് റ്റി.കെ സോമന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.ആർ റജി . ചെയർമാനും ,പി.റ്റി അനിൽകുമാർ ജനറൽ കൺവിനറായും 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഫൈനാൻസ് കമ്മറ്റി കൺവീനറായി കെ.റ്റി ബിജു, ഫുഡ് കമ്മറ്റി കൺവീനറായി കെ.എം ശ്രീജി, പബ്ലിസിറ്റി കൺവീനറായി ടിഎം രാജേഷ്, വനിത കോ ഓർഡിനേഷൻ കൺവിനറായി മിനി പാർത്ഥസാരഥി എന്നിവരെയും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!