വിശ്വകര്‍മ്മ ദിനാഘോഷം ആഘോഷ കമ്മറ്റി രൂപീകരിച്ചു

 

മൂവാറ്റുപുഴ: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ പ്രതിമാസ യോഗം ഞായര്‍ നടന്നു. ആഗസ്റ്റ് 26 വി.എസ്എസ് സ്ഥാപക ദിനം പതാക ദിനമായും സെപ്തംബര്‍ 1 ഋഷി പഞ്ചമി പ്രാര്‍ത്ഥനാദിനമായും ആഘോഷിക്കും. സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനാഘോഷ ഭാഗമായി സെപ്തംബര്‍ 11ന് വിളംബര വാഹനറാലി സംഘടിപ്പിക്കും. 17 ന് മഹാശോഭായാത്ര സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കും. ഇടുക്കി എംപി അഡ്വ: ഡീന്‍ കുര്യക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മ്മ ദിനാഘോഷ ഭാഗമായി 101 അംഗ ആഘോഷ കമ്മറ്റി രൂപീകരിച്ചു.
ചെയര്‍മാന്‍ വിവി ദിനേശന്‍, ജനറല്‍ കണ്‍വീനര്‍ പികെ സിനോജ്, ഫിനാന്‍സ് കണ്‍വീനര്‍ കെകെ രവീന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ അജയ് കുമാര്‍ എസ് ആര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വിടി അനില്‍ ,വാളിണ്ടിയേഴ്‌സ് കമ്മറ്റി കണ്‍വീനര്‍ മനു, ബ്ലായില്‍ ഫുഡ് കമ്മറ്റി കണ്‍വീനര്‍ അമ്പിളി സുഭാഷ് എന്നിവരെയും തിരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!