ഞാറക്കാട് വിമല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ വാര്‍ഷികം വെള്ളിയാഴ്ച

പൈങ്ങോട്ടൂര്‍: ഞാറക്കാട് വിമല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ വാര്‍ഷികം വെള്ളിയാഴ്ച രാവിലെ 10 ന് നടക്കും. മാത്യു കുഴലനാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫാ.ആന്റണി ഓവേലില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ക്രിസ്റ്റി അറക്കത്തോട്ടം അധ്യക്ഷത വഹിക്കും. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ടെസ്സി അത്തിക്കല്‍, പ്രിന്‍സിപ്പല്‍ ഡാര്‍വി ജോണ്‍ , പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, ഒരു ചിരി ബംബര്‍ ചിരി താരം അനിറ്റ ജോഷി, പി.ടി.എ പ്രസിഡന്റ് റെക്‌സ് മാത്യു, എം പി ടി എ പ്രസിഡന്റ് വിജി ജോയി, നവീന്‍ ഡിപു, ആദിശ്രീ സുദീഷ്, അതുല്‍ ജോസ്, ലിസ്മരിയ ജോജന്‍ എന്നിവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!