അന്താരാഷ്ട്ര മത്സരത്തിനുള്ള പ്രോജക്റ്റ് വിശ്വജ്യോതിയിൽ ഒരുങ്ങുന്നു.

 

മൂവാറ്റുപുഴ:ലോകപ്രശസ്തമായ സ്വിറ്റസർലണ്ടിലെ ഇ.ടി.എച്ച്‌. സർവ്വകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര പ്രോജക്റ്റ് മത്സരത്തിൽ അവതരിപ്പിക്കുന്നതിനുള്ള പ്രോജക്റ്റ് വിശ്വജ്യോതിയിൽ ഒരുങ്ങുന്നു. ആൽബർട് ഐൻസ്റ്റീൻ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്ന ഇ.ടി.എച്ച്‌. സർവ്വകലാശാല ആഗോളതലത്തിൽ നടത്തിവരുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ള “സിബാത് ലോൺ -2020 ” മത്സരത്തിൽ ഇന്ത്യയിൽനിന്നും വിശ്വജ്യോതി മാത്രമാണ് പങ്കെടുക്കുന്നത്. അവയവങ്ങൾ നഷ്ടപ്പെട്ടുപോയതും, പാരലൈസ്ഡ് ആയിട്ടുള്ളതുമായവർക്ക് സാധാരണജീവിതം സാധ്യമാകുന്ന മത്സരഇനത്തിൽ ” പവേർഡ് ആം പ്രോതെസിസ്” ( Powered Arm Prothesis ) ആണ് വിശ്വജ്യോതിയുടെ പ്രോജക്റ്റ്.
ഇന്ത്യയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗപരിമിതരായവർക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിട്ടുള്ളത്. വിശ്വജ്യോതിയിലെ വിസിറ്റിംഗ് പ്രൊഫസറും, ജർമൻ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് എക്സ്പെർട്ടുമായ മി. റാൽഫ് സ്‌നൈഡർ ആണ് പ്രൊജക്റ്റ് ഗൈഡ്. വിശ്വജ്യോതിയിലെ ഫാബ് ലാബ് ആണ് സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടാതെ വിശ്വജ്യോതിയിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളും, അധ്യാപകരും, ടെക്നിക്കൽ സ്റ്റാഫും സംയുക്തമായാണ് പ്രോജക്റ്റ് നടപ്പിലാക്കുന്നത്. പ്രോജക്റ്റ് യാഥാർഥ്യമാകുന്നതോടെ വിശ്വജ്യോതിയിലെ വിദ്യാർത്ഥികൾക്ക് ജർമനിയിലേയും, സ്വിറ്റസർലണ്ടിലെയും സർവ്വകലാശാലകളിൽ നേരിട്ട് ഉപരിപഠനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കും. പ്രോജക്ടിന് പൂർണ പിന്തുണയും സാങ്കേതികവും, സാമ്പത്തികവുമായ സഹായങ്ങളും നൽകി മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഡയരക്ടർ ഫാ. പോൾ നെടുമ്പുറത്ത്, ട്രഷറർ ലൂക്കാച്ചൻ ഓലിക്കൽ, പ്രിൻസിപ്പൽ ഡോ. കെ. കെ. രാജൻ, വൈസ് പ്രിൻസിപ്പൽ മി. സോമി പി. മാത്യു, പ്രോജക്റ്റ് ഓഫീസർ മിസ്. ജെസ്സി മാത്യു പൈകട എന്നിവർ നേതൃത്വം നൽകിവരുന്നു. വരുന്ന നവംബർ 13, 14 തീയതികളിൽ ഓൺലൈൻ ആയി നടത്തപ്പെടുന്ന മത്സരം കാണാൻ പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.vjcet.ac.in

Back to top button
error: Content is protected !!