വിശ്വജ്യോതി കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേഷന്‍ മാഗ്‌ന 2കെ22 കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ നീലകണ്ഠന്‍ എ.ന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ.കെ രാജന്‍, വൈസ് പ്രിന്‍സിപ്പാള്‍ സോമി പി മാത്യു, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. കെ ഷണ്‍മുകേഷ്,അസോസിയേഷന്‍ ഇന്‍ചാര്‍ജ് അസ്സി. പ്രൊഫ.അബ്രഹാം ആന്റണി, അസോസിയേഷന്‍ സെക്രട്ടറി ബിനല്‍ സി അനില്‍, ജോയിന്റ് സെക്രട്ടറി ജിയോ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. സാങ്കേതിക സംവാദം, ടെക്‌നിക്കല്‍ ക്വിസ്, വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.

 

Back to top button
error: Content is protected !!