വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ മഹിളാ സംഘം: മഹിളോത്സവ് 2024 സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ മഹിളോത്സവ് 2024 സംഘടിപ്പിച്ചു.വിശ്വകര്‍മ്മ ഭവനില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് കീഴിലുള്ള വിവിധ ശാഖാകളില്‍ നിന്നുള്ള മഹിളാ സംഘം ഭാരവാഹികള്‍ക്കായി ചടങ്ങില്‍ മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. സൈക്കാട്രിക് കൗണ്‍സിലറും ലൈഫ് സ്‌കില്‍ ട്രെയിനെറുമായ മായാദേവി. സി.ആര്‍ ക്ലാസ്സ് നയിച്ചു. മഹിളാ സംഘം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അമ്പിളി സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഎസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.വി ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ സംഘം താലൂക്ക് സെക്രട്ടറി ഷീബ ദിനേശ്, ഖജാഞ്ജി ജോഫി സന്തോഷ്, മഹിളാ സംഘംഭാരവാഹികളായ അനിത സിജു, സിനി മണികണ്ഠന്‍, സിനി ബിനു, സതി ഷാജി, ആര്‍ഷ സുരേഷ്, വി എസ് എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികളായ പി.കെ സിനോജ്, കെ.കെ രവീന്ദ്രന്‍, അജയ്കുമാര്‍ എസ്.ആര്‍, ബിജുമോന്‍ എം, മനു ബ്ലായില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുരാണ ക്വിസ് മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി.

Back to top button
error: Content is protected !!