നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

 

മൂവാറ്റുപുഴ : കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്തംഭനാവസ്ഥയിലായ കെട്ടിട നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ്. കൂടാതെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ദുരിതത്തിലാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ വിഎസ്എസ് ജില്ലാ പ്രസിഡന്‍റ് കെ.കെ. ദിനേശ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി വി.എസ്. ഉദയന്‍, ട്രഷറര്‍ പി.കെ. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് രാജു മാടവന, ദിനേശ് ഗോപാലന്‍, ജോയിന്‍റ് സെക്രട്ടറി പി.എസ്. സനീഷ്കുമാര്‍, പി.എസ്. രജീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!