വേർച്ചൽ ക്രിസ്തുമസ് ആഘോഷവുമായി കുട്ടി പൊലീസ്.

രാമമംഗലം: കോവിഡ് കാലഘട്ടത്തിൽ എല്ലാം വ്യത്യസ്തമാണല്ലോ. വേറിട്ട രീതികൾ ആണല്ലോ ആഘോഷങ്ങളെ വ്യത്യസ്തമാക്കുന്നത്. എറണാകുളം റൂറൽ ജില്ലയിലെ രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളൂടെ വെർചൽ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമായി.
സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെയും എസ് വി സി കേഡറ്റുകളുടെയും നേതൃത്വത്തിൽ പരിപാടികൾ അവതരിപ്പിച്ചു.സ്‌കൂളിലെ അധ്യാപകനും എസ് പി സി യുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കൂടിയായ അനൂബ് ജോണ് ഗ്രീൻ സ്ക്രീൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോകൾ എഡിറ്റ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.സമൂഹ മാധ്യമങ്ങളിൽ ഇത്‌ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.
കരോൾ ഗാനങ്ങൾ,ക്രിസ്തുമസ് സന്ദേശം,ട്രീ നിർമാണം,ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടത്തി.
പരിപാടികൾക്ക് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോൺ,സ്മിത കെ വിജയൻ,എസ് വി സി ലീഡർ ദിയ ബെറ്റ്‌സി,റോഷ്നി രാജേഷ് എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!