വിൻസെന്റ് ജോസഫ് കേരളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി…..

 

മൂവാറ്റുപുഴ :കേരളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായി വിൻസന്റ് ജോസഫിനെ പാർട്ടി ചെയർമാൻ പി ജെ ജോസഫ് നോമിനേറ്റ് ചെയ്തു.കെ എസ് സി യിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്,ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്,പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി,ജില്ലാ പ്രസിഡന്റ്,യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. സപ്ലൈക്കോ എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ ആണ് ഇപ്പോൾ. പാർട്ടിയുടെ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമാണ്. ആയവന ഗ്രാമപഞ്ചായത്ത് മെമ്പറായും,വൈസ് പ്രസിഡന്റായും, മൂവാറ്റുപുഴ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ആയവന സ്വദേശിയാണ് ഇദ്ദേഹം.

Leave a Reply

Back to top button
error: Content is protected !!