വിനായക് എം. മ്യാലിലിനെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ ആദരിച്ചു

മൂവാറ്റുപുഴ : സിബിഎസ്ഇ പരീക്ഷയില്‍ അഭിമാന വിജയം നേടിയ വിനായക് എം. മ്യാലിലിനെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വീട്ടിലെത്തി ആദരിച്ചു. നവോദയ ഹയര്‍ സെക്കന്‍ഡറി കൊമേഴ്സ് വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മുവാറ്റുപുഴ മണിയന്തടം മ്യാലില്‍ മനോജിന്‍റെയും തങ്കമ്മയുടെയും മകനാണ് വിനായക്. നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലത്തില്‍ പഠിച്ച  വിനായക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കോമേഴ്സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്ക് വാങ്ങിയാണ് ദേശീയ തലത്തില്‍ ഒന്നാമതെത്തിയത്. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ഉപഹാരമായ ട്രോഫിയും, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ലാം എഴുതിയ മൈ എന്‍ഡ്യാ എന്ന പുസ്തകവും പ്രസിഡന്‍റ് ജോഷി സ്ക്കറിയ സമ്മാനിച്ചു. ചടങ്ങില്‍ സെക്രട്ടറി സി.കെ. ഉണ്ണി, ജോയിന്‍റ് സെക്രട്ടറി പി.കെ. വിജയന്‍, കെ.പി. രാമചന്ദ്രന്‍, പി.കെ. സാബു പുന്നേക്കുന്നേല്‍, എം.കെ. ബൈജു എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ……………..
നവോദയ ഹയര്‍ സെക്കന്‍ഡറി കൊമേഴ്സ് വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ മുവാറ്റുപുഴ മണിയന്തടം മ്യാലില്‍ വിനായകന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ഉപഹാരം പ്രസിഡന്‍റ് ജോഷി സ്ക്കറിയ സമ്മാനിക്കുന്നു.

Back to top button
error: Content is protected !!