മുളവൂര്‍ ചിറപ്പടി കൊള്ളിക്കാട് പാടത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി

മൂവാറ്റുപുഴ : കേരള കര്‍ഷകസംഘം മുളവൂര്‍ വില്ലേജ് കമ്മിറ്റിയും കര്‍ഷകരുടെ കൂട്ടായ്മയായ മുളവൂര്‍ ഐശ്വര്യ സ്വയം സഹായസംഘവും ചേര്‍ന്ന് മുളവൂര്‍ ചിറപ്പടി കൊള്ളിക്കാട് പാടത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്ത് ഉത്സവമായി. കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം വില്ലേജ് പ്രസിഡന്റ് പി.ജി. പ്രദീപ് കുമാര്‍ അധ്യക്ഷതവഹിച്ചു. സിപിഎം മുളവൂര്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. മുരളി, കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി സി.എച്ച്. നാസര്‍, പഞ്ചായത്തംഗങ്ങളായ ഇ.എം. ഷാജി, ടി.എം. ജലാലുദ്ദീന്‍, ബെസി എല്‍ദോ, ഐശ്വര്യ സ്വയം സഹായ സംഘം പ്രസിഡന്റ് വി.എം. ഷെരീഫ്, സെക്രട്ടറി പി.എം. രാജീവ്, യു.പി. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!