മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വിദ്യാസ്പര്‍ശം മെറിറ്റ് അവാര്‍ഡ്: പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളില്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഏര്‍പ്പെടുത്തിയ വിദ്യാസ്പര്‍ശം മെറിറ്റ് അവാര്‍ഡുകള്‍ പൈങ്ങോട്ടൂര്‍, പോത്താനിക്കാട് പഞ്ചായത്തുകളില്‍ വിതരണം ചെയ്തു. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, പോത്താനിക്കാട് ഹോളി എയ്ഞ്ചല്‍ പബ്ലിക് സ്‌കൂളിലും നടത്തിയ വിതരണോദ്ഘാടനം ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷ നൈസ് എല്‍ദോ, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലേത്ത്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട്, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ്, ഫാ.സാംസി. മാത്യു, സിസ്റ്റര്‍ സിജി ജോര്‍ജ്, നി സാമോള്‍ ഇസ്മായില്‍, സന്തോഷ് ഐസക്, ഷാജി സി ജോണ്‍, ജോയി ചെറുകാട്ട്, നിസാര്‍ പാലയ്ക്കന്‍, നീലകണ്ഠന്‍ പി.ആര്‍, ഷാന്‍ മുഹമ്മദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!