ഈസ്റ്റ്മാറാടി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയ്ക്ക് തിരിതെളിഞ്ഞു

മൂവാറ്റുപുഴ: ഈസ്റ്റ്മാറാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടന്നു. റിട്ടയേര്‍ഡ് മലയാളം അധ്യാപിക ശോഭന എം.എം. വിദ്യാരംഗത്തിന്റേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സിനിജ സനിലിന്റെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ അജയന്‍, സ്‌കൂള്‍ വിദ്യാരംഗം കണ്‍വീനര്‍ അനില്‍കുമാര്‍ , പ്രിന്‍സിപ്പല്‍ ഫാത്തിമ റഹീം,സീനിയര്‍ അസിസ്റ്റന്റ് ഗിരിജ എം.പി, മദര്‍ പി.ടി.എ പ്രസിഡന്റ് ഗ്ലന്നി ഉലഹന്നാന്‍, വിദ്യാര്‍ഥി പ്രതിനിധികളായ അലന്‍ ബിജു, അമീന്‍ഷാ റഷീദ്, എസ്.ആര്‍.ജി കണ്‍വീനര്‍ ഗ്രേസി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബില്‍ എല്‍ദോ ,ഏബല്‍ ജോജി, നിരഞ്ജന അരുണ്‍, നാദിയ എന്‍.തുടങ്ങിയവരുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍നല്‍കി.

Back to top button
error: Content is protected !!