നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഫര്‍ഹാന്‍ ഫാസില്‍ നിര്‍വഹിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം, അതില്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫര്‍ഹാന്‍ പറഞ്ഞു. ഫാ. ചാള്‍സ് കപ്യാരിമലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ വി.ജി തമ്പി മുഖ്യപ്രഭാഷണം നടത്തി. ഈ അധ്യായന വര്‍ഷം സ്‌കൂളിലെ വിവിധ ക്ലാസുകളില്‍ നിന്നും, തെരഞ്ഞെടുക്കപ്പെട്ട ലീഡേഴ്സിനും,സ്‌പോര്‍ട്‌സ് ലീഡേഴ്‌സിനും പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവരെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ മധു നീലകണ്ഠന്‍ വി ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികള്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ ബാബു ജോസഫ്, സ്റ്റാഫ് സെക്രട്ടറിമാരായ രമേഷ് കെ.കെ, മൃദുല ബ്രിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!