രാമമംഗലം ഹൈസ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം….

പിറവം:-രാമമംഗലം ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഓൺലൈൻ ഉദ്ഘാടനം പ്രശസ്ത സിനിമ-സംഗീത സംവിധായകനും, പിന്നണി ഗായകനുമായ സുദീപ് പാലനാട് നിർവഹിച്ചു.ഇക്കാലഘട്ടത്തിൽ കലാകാരന്മാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.സ്കൂൾ മാനേജർ കെ എസ് രാമചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി.ഹരീഷ് ആർ നമ്പൂതിരിപ്പാട്, വായന അനുഭവം പങ്കുവെച്ചു.പിടിഎ പ്രസിഡന്റ് ടി എം തോമസ്,അദ്ധ്യാപകരായ,എം എൻ പ്രസീദ , വിദ്യ ഇ.വി ,പ്രിയ എം വി ,രമ്യ എം എസ് , ഹേമ ഇ. ആർ ,സുമ എൻ,സിന്ധു രാധാകൃഷ്ണൻ ,എന്നിവർ സംസാരിച്ചു.ഒരാഴ്ച നീണ്ടുനിന്ന വായനപക്ഷാചരണ ത്തിന്റെ സമാപനവും നടന്നു.

Back to top button
error: Content is protected !!