അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തി

അരിക്കുഴ: അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം മജീഷ്യൻ ജോയിസ് മുക്കുടം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. നിക്കോളാസ് മൂലശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.എഫ് . സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ പാർലമെന്റീന്റെയും പി .റ്റി .എ അംഗങ്ങളുടെയും സത്യപ്രതിജ്ഞ സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് കെ ജോർജ് ചൊല്ലികൊടുത്തു. വാർഡ് കൗൺസിലർ ശ്രീമതി സെലിൻ ചെറിയാൻ, ആരക്കുഴ സർവ്വീസ് ബാങ്ക് പ്രസിഡന്റ് ടോമി വള്ളമറ്റം, ബാങ്ക് ബോർഡ്‌ മെംബർ സി.ആർ രാജൻ, ഡി.എഫ്. സി രൂപത ജനറൽ സെക്രെട്ടറി ഡിഗോൾ ജോർജ് ,മുവാറ്റുപുഴ ബി. ആർ.സി കോർഡിനേറ്റർ അഹല്യ മുകേഷ്,പി.റ്റി.എ പ്രസിഡന്റ് രാഹുൽ ഇ .ബി, എം.പി.റ്റി.എ ആതിര അനു ,അധ്യാപകരായ മാർട്ടീന ജോർജ് , അമിത തങ്കച്ചൻ, അമല മാത്യു, ബിറ്റി ബേബി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!