കുന്നത്തുനാട്ടിലെ വിദ്യാജ്യോതി അവാര്‍ഡ്ദാനം നാളെ

കോലഞ്ചേരി: കുന്നത്തുനാട്ടിലെ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്‌സ്ഇ, സിബിഎസ്ഇ, ഐസിഎസ്‌സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കുമുള്ള അനുമോദിക്കുന്ന ചടങ്ങ് നാളെ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ റൂറല്‍ എസ്.പി ഡോ. വൈഭവ് സക്‌സേന മുഖ്യാതിഥിയാകും. ബിരുദ ബിരുദാനന്തര പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നേടിയവര്‍, നിയോജക മണ്ഡലത്തില്‍ സ്ഥിരതാമസക്കാരും മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ എന്നിവരെയും അനുമോദിക്കും.

 

Back to top button
error: Content is protected !!