കുന്നക്കാല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിജയദിവസ് അനുസ്മരണം നടത്തി

മൂവാറ്റുപുഴ: കാര്‍ഗില്‍ വിജയദിനത്തോടനുബന്ധിച്ച് കുന്നക്കാല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ ദേശഭക്തിഗാനം ആലപിച്ചു, ഹെഡ്മിസ്ട്രസ് ജയശ്രീ സി.കെ കാര്‍ഗില്‍ വിജയത്തിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കാര്‍ഗില്‍ വിജയദിവസ് അനുസ്മരണത്തില്‍ പങ്കാളികളായി.

 

Back to top button
error: Content is protected !!