വൈസ് മെന്‍സ് ക്ലബ്ബ് ഓഫ് മിഡ് ടൗണ്‍ മൂവാറ്റുപുഴ: പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

മൂവാറ്റുപുഴ: വൈസ് മെന്‍സ് ക്ലബ്ബ് ഓഫ് മിഡ് ടൗണ്‍ മൂവാറ്റുപുഴയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.വൈസ്‌മെന്‍ ഡിസ്ട്രിക്റ്റ് സിക്‌സ് ഗവര്‍ണ്ണര്‍ ഹരിഹരന്‍ പിള്ള സ്ഥാനാരോഹണം നടത്തി. ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ചെയര്‍മാന്‍ ജോണ്‍ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. എല്‍ആര്‍ഡി ആഗ്‌നസ് മാണി ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ലബ്ബ് പ്രസിഡന്റ് എം.ഡി.കുര്യന്‍, സെക്രട്ടറി ഒ.കെ വിവേകിതന്‍, കെ.എം. മാണി, ബേബി മാത്യു, ബിന്‍സി ജോണി, ജോര്‍ജ് വെട്ടിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വപ്ന എസ്.നായര്‍ (പ്രസിഡന്റ്) ചിഞ്ചു ചാര്‍ലി (സെക്രട്ടറി) ,ബിന്‍സി ജോണി (ട്രഷറര്‍) , സൈലജ എസ്.നായര്‍ ( മെനറ്റ്‌സ് പ്രസിഡന്റ്), ആദ്യന്‍ വിമല്‍ (ലിംഗ്‌സ് പ്രസിഡന്റ് ) എന്നിവര്‍ ഭാരവാഹികളായി ചുമതലയേറ്റു.

Back to top button
error: Content is protected !!