നെല്ലാട് പ്രദേശത്തെ തകർത്തെറിഞ്ഞ് ചുഴലികാറ്റ്…

മൂവാറ്റുപുഴ:നെല്ലാട് പ്രദേശത്തെ തകർത്തെറിഞ്ഞ് ചുഴലിക്കാറ്റ്. ഇന്ന് പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ടമാണ് നെല്ലാട് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും തെങ്ങ്,മാവ്,തേക്ക്,റബ്ബർ തുടങ്ങിയ മരങ്ങൾ കടപുഴകി വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.കൂടാതെ നിരവധി വീടുകള്‍ പൂര്‍ണ്ണമായും. ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. അനേകം കുടുംബങ്ങളുടെ പ്രതീക്ഷകാളാണ് തകർന്നത്.തെക്കേവീട്ടിൽ ജോസഫിന്റെ പറമ്പിൽ കഴിഞ്ഞ വർഷം ടാപ്പിംഗ് തുടങ്ങിയ 130 റബ്ബർ മരങ്ങൾ മുഴുവനും ഒടിഞ്ഞു വീണു.കുടിലിങ്കൽ സാബുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് വീട് തകർന്നു.ഗാന്ധിഗ്രാം കോളനിയിൽ തുമ്പശ്ശേരിക്കുടി ദിലീപിന്റെ വീടിന്റെ മേൽകൂര കാറ്റത്ത് പൂർണമായി തകർന്നു.സരസ്വതിവിലാസം വീട്ടിൽ രജനികാന്തിന്റെ വീട് ഭാഗീകമായി തകർന്നു.കൂടാതെ ചിറയിൽ സി.കെ അരുണിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം ശക്തമായ കാറ്റിൽ തകർന്ന് വീണു.ഇതേകൂടാതെ നിരവധി വീടുകൾക്കും നാശനഷ്ട്ടമുണ്ടായിട്ടുണ്ട്.മേഖലയിലാകെ ദുരിതംവിതച്ചാണ് ചുഴലികാറ്റ് കെട്ടണഞ്ഞത്.പ്രദേശത്താകെ താണ്ഡവമാടിയ ചുഴലിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതി കെഎസ്ഇബി ജീവനക്കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഭാഗികമായി പുനസ്ഥാപിച്ചുവെങ്കിലും പൂർണമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ മരം കടപുഴകി വീണതിനെതുടർന്നുണ്ടായ ഗതാഗത തടസ്സം പട്ടിമറ്റം,മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് എത്തിയ സേനാംഗങ്ങൾ നാട്ടുകാരുമായി ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമഫലമായി പുനസ്ഥാപിച്ചിരുന്നു.

 

Back to top button
error: Content is protected !!